Skip to main content

Posts

Featured

കൽഗ - Kalga the apple village

കൊഴിഞ്ഞുവീണ  ആപ്പിൾ പൂക്കളെ ചവിട്ടിനോവിക്കാതെ  ഞങ്ങൾക്ക് മുന്പോട്ടുപോകുവാനാകുമായിരുന്നില്ല. എനിക്കുമുൻപേ നടന്നവർ കഴുതപുല്ലുകളെ വകഞ്ഞുമാറ്റി നിർമിച്ച ഒറ്റയടിപാതയിലൂടെ നടക്കുമ്പോൾ, ഞങ്ങൾ കിതക്കുകയായിരുന്നു.  ബർഷിണിയിൽനിന്നു പാർവതി നദിക്കുകുറുകെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ഡാം കടന്നുവേണം കൽഗയിലേക്കെത്താൻ. ഡാം കഴിയുന്നതോടെ കുത്തനെ ഒരു കയറ്റമാണ്, തലേദിവസം പെയ്തമഴയിൽ ഒലിച്ചിറങ്ങിയ ചെളി ഞങ്ങളെ മറിച്ചിടാൻ ശ്രമിക്കുണ്ടായിരുന്നു. യാത്രയുടെ കലണ്ടറിൽ ഇനിയും ഒരുപാടു ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ധിറുതിയില്ല ഇടക്കിരുന്നും കഥപറഞ്ഞുമൊക്കെയായിരുന്നു കയറ്റം, അറിയാത്ത ഹിന്ദിഭാഷയിൽ ഒരു സ്ത്രീശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ഒരു സുന്ദരി, നെറ്റിയിൽകൂടി ഒരു വള്ളി പുറകോട്ട്‌കെട്ടിയിട്ടിരിക്കുന്നു അവർ നടന്നു കയറിയപ്പോളാണ് വള്ളിയുടെ മറ്റേ അറ്റത്തു ഒരു ഗ്യാസ്കുറ്റി. അതിജീവനത്തിന്റെ മലകയറ്റം  ഞങ്ങളുടെ ആഹ്ലാദത്തിന്റെ മലകയറ്റത്തിനെ പിന്നിലാക്കി കടന്നുപോയി. ഒരുകുന്നിനുമുകളിൽ നിരപ്പായ ഒരു പ്രദേശം, പൂത്തുലഞ്ഞുനിൽകുന്ന ആപ്പിൾ മരങ്ങൾ, കൊയ്ത്തുകഴിഞ്ഞ പാടങ്ങൾ, തടികൊണ്ട് നിർമിച്ച ചില വലിയവീടുകൾ, പാറപാളിക

Latest posts